This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചുനടപ്പാക്കി വരുന്ന സ്ഥാപനം. യുവജനങ്ങളുടെ സര്‍വതോന്മുഖമായ വികസനവും വളര്‍ച്ചയുമാണ് യുവജനക്ഷേമബോര്‍ഡ് അതിന്റെ വിവിധ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. യുവജനങ്ങളുടെ ശാക്തീകരണത്തിലൂടെ, ആഗോളതലത്തില്‍ത്തന്നെ സാധ്യതകളും അവസരങ്ങളും നേടാന്‍ അവരെ പ്രാപ്തരാക്കുന്നതിന് യുവജനനയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. തിരുവനന്തപുരത്താണ് ആസ്ഥാനം.

വിവിധ മേഖലകളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവശക്തി, യുവകര്‍മസേന തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. യുവജനക്ഷേമബോര്‍ഡിന്റെ സ്വയം തൊഴില്‍ പരിശീലന പരിപാടിയിലൂടെ നിരവധി തൊഴിലവസരങ്ങളും യുവാക്കള്‍ക്ക് ലഭ്യമാക്കുന്നു. പരിസ്ഥിതി സംരക്ഷണം, മദ്യം/മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ എന്നിവയും ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ബോര്‍ഡിനു കീഴില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായി യൂത്ത് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൃഷി, കല, സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, സംരംഭകത്വം, കായികം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങള്‍ക്ക് ബോര്‍ഡ് വര്‍ഷന്തോറും 'സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ' പുരസ്കാരം നല്കിവരുന്നു. യുവജനക്ഷേമബോര്‍ഡില്‍ അംഗത്വം നേടിയിട്ടുള്ള യൂത്ത് ക്ലബ്ബുകള്‍ക്ക് വേണ്ട സാമ്പത്തിക സഹായവും ബോര്‍ഡ് നല്കുന്നുണ്ട്. കേരളീയ യുവത്വത്തിന്റെ സര്‍ഗാത്മകതയുടെയും കായിക മികവിന്റെയും സംഗമവേദിയായ കേരളോത്സവം, യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി, യുവജനക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ ദേശീയ സാഹസിക അക്കാദമി ഇടുക്കിയിലെ ദേവികുളത്തും കണ്ണൂരിലെ മുഴുപ്പിലങ്ങാട്ടും പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍